ട്രാൻക്യുബർ’ – അധികമാരും അറിയാത്ത ഒരു തമിഴ്‌നാടൻ പ്രദേശം
ട്രാൻക്യുബർ’ – അധികമാരും അറിയാത്ത ഒരു തമിഴ്‌നാടൻ പ്രദേശം
ട്രാൻക്യുബർ (Tranquebar) കേൾക്കുമ്പോൾ തന്നെ ഒരു വ്യത്യസ്തത ആ പേരിൽ ഒരു വൈദേശീയത. എന്താണിത്? ഇന്ത്യയിലാണോ ? വല്ല കമ്പനിയുടെ പേരാണോ? ചോദ്യങ്ങൾ ഒരുപാട് ആണ്. തമിഴ്നാട്ടിൽ നാഗപട്ടണത്തിനടുത്ത് തരംഗംപാടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഡച്ച് പ്രദേശം അതാണ് ട്രാൻക്യുബർ. “തിരകൾ പാടുന്ന തീരം” അതാണ് തരംഗംപാടി.
ചരിത്രപുസ്തകത്തിന്റെ ഏടുകൾ മറിച്ചുനോക്കിയാൽ ഈ പേര് ഉണ്ടാവില്ല പകരം ഈസ്റ്റ്‌വെൽ ട്രാങ്ക്വെബാർ എന്നായിരിക്കും.150 വർഷത്തോളം ഡച്ച് അധീനതയിലായിരുന്നു ഈ പ്രദേശം. 16 മം നൂറ്റാണ്ടിൽ ഡച്ചുകാർ അവരുടെ വ്യാപാരം ഏകീകരിക്കുന്നതിനായി കടലോരത്ത് കുടിയേറ്റഗ്രാമം ഡാനിഷ് ജനറൽ ഓവ് ജെഡെ തഞ്ചാവൂർ രാജവംശത്തിന്റെ അനുവാദത്തോടെ നിർമിച്ച ഡാനിഷ് പട്ടണമാണ് ട്രാൻക്യുബർ പട്ടണം.
ഒരു 100 വർഷം പിന്നിലേക്ക് തിരിഞ്ഞുനോക്കിയാൽ എങ്ങനെ ഉണ്ടാവും? അതാണ് ട്രാൻക്യുബർ പട്ടണം. സ്ഥിതിചെയ്യുന്നത് രാജപാതയിലാണ്. വല്യ ശബ്ദങ്ങളൊന്നുമില്ലാത്ത ഒരു ഗ്രാമം. അതിനു മുന്പിൽ പ്രവേശനകവാടം 1792 ഇൽ ഡാനിഷ് വാസ്തുവിദ്യയിൽ നിര്മിച്ചിട്ടുള്ളതിനാൽ അന്നോ 1792 എന്നു നാമകരണം ചെയ്തിരിക്കുന്നു. പടിവാതിലിനകത്തു കയറിയാൽ റോഡിന്റെ 2 ഭാഗത്തും ഡച്ചുകാരുടെ ചർച്ചും പുരാവസ്തു മ്യുസിയവും അങ്ങനെ നിശബ്ദതയാർന്ന ഒരു പ്രദേശം.

Post a Comment