മുതുകോര മല

   

      പണ്ട് മുതുകുതോരാ മല എന്നായിരുന്നു ആദ്യ കാലങ്ങളിൽ മുതുകോര മല അറിയപ്പെട്ടിരുന്നത്...ആ പേര് വരാൻ ഉണ്ടായ കാരണം മുതുകോര മലയിൽ


ഉണ്ടായിരുന്ന വറ്റാത്ത ഉറവ തന്നെ... ഏത് വേനലിലും മുതുകോര മലമുകളിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ സാമീപ്യം തന്നെ ആയിരുന്നു...


അങ്ങനെ മുതുകുതോരാ എന്നതിൽ നിന്നും ഇപ്പോൾ ഉള്ള മുതുകോരയിൽ എത്തി നിൽക്കുന്നു... തേയില, കുരുമുളക്, കുടംപുളി, ഓറഞ്ച് എന്നിവ ഒക്കെ ആയിരുന്നു ആദ്യ കാലങ്ങളിൽ ഈ പ്രാദേശങ്ങളിൽ ഉണ്ടായിരുന്ന പ്രധാന കൃഷികൾ... പൂഞ്ഞാർ ടൗണിൽ നിന്നും വെറും 8കിലോമീറ്റർ മാത്രം മതി കൈപ്പള്ളിയിൽ എത്തിച്ചേരാൻ. തുടർന്ന് 1km ഒരു കോൺക്രീറ്റ് റോഡിലൂടെ കപ്ലങ്ങാടിലേക്കും, അവിടെ നിന്നും 1.5 km ബൈക്കും ജീപ്പും പോകുന്ന ഒരു ഓഫ്റോഡ് സഫാരിയും കഴിഞ്ഞാൽ മല അടിവാരത്തിൽ ചെല്ലും. ശേഷം ഒരു 15 മിനിറ്റ് നീളുന്ന കാട്ടിലൂടെ ഉള്ള ട്രക്കിങ്


സഞ്ചാരികളെ കൈപ്പള്ളിയിലൂടെ ഉള്ള മല കയറ്റത്തെ പ്രിയപ്പെട്ടതാക്കുന്നു. പോകുന്ന വഴിയിൽ കാഴ്ചകൾ ഒരുപാട് ഉള്ളത് കൊണ്ട് യാത്ര ഉന്മേഷം പകരുന്നത്


ഈരാറ്റുപേട്ട പൂഞ്ഞാർ 5km


മുതുകോര 2km


കൈപ്പള്ളി 7 km


മുണ്ടക്കയം - എന്തായർ - കൈപ്പള്ളി - മുതുകോര