സത്താർ പന്തല്ലൂർ : 'അറുക്കാനായിരം കൊടുത്താലും പോറ്റാനൊന്നു കൊടുക്കില്ല'

 'അറുക്കാനായിരം കൊടുത്താലും പോറ്റാനൊന്നു കൊടുക്കില്ല'


              കേരളത്തിലെ മുസ് ലിം പള്ളികൾ, മദ്രസകൾ തുടങ്ങി ആയിരക്കണക്കിന് മത സ്ഥാപനങ്ങളിൽ നിന്നും അനുബന്ധ ഭൗതിക സ്ഥാപനങ്ങളിൽ നിന്നും മുഴുവൻ സ്ഥാവര-ജംഗമ സ്വത്തുക്കളിൽ നിന്നും അതിൻ്റെ ഭൂരിഭാഗം വരുമാനങ്ങളിലെയും ഏഴ് ശതമാനം സംഖ്യ വഖഫ് ബോർഡ് നിർബന്ധമായും പ്രൊസിക്യൂഷൻ നടപടികളിലൂടെയും പിടിച്ചെടുത്ത് സർക്കാർ ഖജനാവിലെത്തിക്കുന്നു. മുസ് ലിം സമുദായത്തിലെ അവശ ജനവിഭാഗത്തിന് നാമമാത്രമായ സാമൂഹ്യക്ഷേമ പദ്ധതികൾ വഖഫ് ബോർഡ് ആവിഷ്കരിച്ച് നടപ്പാക്കുന്നുവെന്നാണ് പറയുന്നത്. നിർധനരായ മുസ് ലിം പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, വിദ്യാഭ്യാസത്തിനും ചികിത്സക്കുമുള്ള സഹായം, പള്ളി, മദ്രസ്സകളിലെ ജീവനക്കാർക്ക് നാമമാത്ര പെൻഷൻ എന്നിവ നൽകുന്നുണ്ടെന്ന് പറയുന്നെങ്കിലും സർക്കാറിൽ നിന്ന് വർഷങ്ങളായി മതിയായ ഫണ്ട് അനുവദിക്കാത്തതിനാൽ മുസ് ലിംകളിലെ അർഹതപ്പെട്ടവർക്ക് സഹായം ലഭിക്കുന്നില്ല. 
മുസ് ലിം സമുദായത്തിൽ നിന്ന് പിരിച്ചെടുക്കുന്ന തുക സർക്കാർ ഖജനാവിലെത്തിയിട്ടും അതിൻ്റെ നാലിലൊന്ന് പോലും സമുദായത്തിലെ അവശ വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല. എന്നിട്ടും സർക്കാറിൽ നിന്നും മുസ് ലിംകൾ അനർഹമായി പലതും നേടുന്നുവെന്നാണ് പ്രചാരണം.
കൃസ്ത്യൻ മത സ്ഥാപനങ്ങളിലെ കോടിക്കണക്കിന് വരുമാനത്തിൽ നിന്ന് സർക്കാർ എന്തെങ്കിലും വിഹിതം കൈപ്പറ്റുകയോ, സഭകളുടെ സ്വത്തിലും വരുമാനത്തിനും ഇടപെടുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നില്ല. 




ഈ സാഹചര്യത്തിൽ മുസ് ലിം പള്ളികളിലേയും സ്ഥാപനങ്ങളിലേയും വരുമാനങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൃസ്ത്യൻ സഭകൾക്ക് നൽകുന്ന സ്വാതന്ത്ര്യം പോലെ സർക്കാർ തലത്തിൽ മുസ് ലിംകൾക്കും അനുവാദം ലഭിക്കണം.
https://www.facebook.com/Sathar.panthaloor.official