മദ്റസാധ്യാപകർക്ക് സർക്കാർ ശബളവും ആനുകൂല്യങ്ങളും നല്കുന്നില്ല : മുഖ്യമന്ത്രി





       മദ്രസ അധ്യാപകർക്ക് സർക്കാർ ഖജനാവിൽ നിന്നും ശമ്പളമോ ആനുകൂല്യമോ നൽകുന്നില്ലെന്ന് മുഖ്യമന്ത്രി ലീഗ് എം എൽ എ മാരായ പികെ ബഷീർ ,മഞ്ഞളാം കുഴി അലി ,കെ പി എ മജീദ് എന്നിവരുടെ  ചോദ്യങ്ങൾക്കുത്തരമായി നിയമസഭയിൽ അറിയിച്ചു.ഇത്രയും കാലം സംഘപരിവാർ ഒരു സമുദായത്തിന് നേരെ പടച്ചു വിട്ട നുണ പ്രചാരണത്തിന് വൈകിയാണെങ്കിലും മറുപടി നൽകിയ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ.ഭരണ പക്ഷത്ത്  മുസ്ലിങ്ങളായ ഐ എൻ എൽ  അംഗമുൾപ്പടെ മൂന്ന് മന്ത്രിമാരുണ്ട് ,കഴിഞ്ഞ വര്ഷം ന്യൂനപക്ഷ വകുപ്പ് മന്ത്രി കൂടിയായിരുന്ന ജലീൽ ഉൾപ്പെടെ മറ്റു  മുസ്ലിം എം എൽ എമാരും ഭരണപക്ഷത്തിനുണ്ട്. എന്നിട്ടും സംഘ് പരിവാർ ഇത്രയും കാലം സമൂഹത്തിനിടയിൽ വ്യാപകമായി പ്രചരിപ്പിക്കുകയും മുസ്ലിം  സമുദായം അനർഹമായി ഇവിടെ പലതും നേടുന്നുണ്ടെന്ന് മറ്റുള്ളവർക്കിടയിൽ  പ്രചരിപ്പിക്കുകയും ചെയ്ത ഈ പച്ചക്കള്ളം പൊളിക്കാൻ മുസ്ലിം ലീഗ് എം എൽ എമാർ തന്നെ അവസാനം വേണ്ടി വന്നു. ആർ എസ്സ് എസ്സ് പറയുന്നത് ശുദ്ധ നുണയാണെന്ന് മുഖ്യമന്ത്രിക്ക് പറയാൻ ലീഗ് എം എൽ മാരുടെ ചോദ്യത്തെ കാത്തു നിൽക്കേണ്ടി വന്നു .ഈ അവസരത്തിലാണ് 'മുസ്ലിം ലീഗിന് മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം നൽകിയിട്ടില്ല 'എന്ന മുഖ്യമന്ത്രിയുടെ വിശ്വ വിഖ്യാത വിളംമ്പരത്തെ വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടത്.

                   24 ന്യൂസിലെ ജനകീയ കോടതി എന്ന പ്രോഗ്രാമിൽ അവതാരകൻ അരുൺ കുമാറിനോട് കേരളത്തിന്റെ മുൻ ഡിജിപി സെൻകുമാർ ഐ.പി.എസ് ഈ പച്ചനുണ തുടരെ തുടരെ വാദത്തിനു ഉപയോഗിച്ചപ്പോൾ ബഹുമാനപ്പെട്ട അരുൺ കുമാർ എന്തുകൊണ്ട് അത് നിഷേധിച്ചില്ല എന്ന് അന്നേ ചിന്തിച്ചതാണ്. പലയിടത്തും പല രീതിയിൽ സംഘികൾ ഇത് പ്രചരിപ്പിച്ചപ്പോഴും അത് നിഷേധിക്കാനുള്ള ബാധ്യത ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉണ്ടായിരുന്നെങ്കിലും സർക്കാർ ഇതുവരെ അതിന് തുണിയാതിരുന്നത് "സംഘികളുടെ പ്രചരണം ആ വഴിക്ക് നടന്നോട്ടെ, തെറ്റിദ്ധാരണയിലൂടെ കുറച്ച് ന്യൂനപക്ഷ വോട്ട് കിട്ടുന്നത് ഒഴിവാക്കേണ്ട" എന്ന് കരുതിയായിരുന്നോ എന്ന് സംശയമുണ്ട്. മദ്രസാ അധ്യാപകർക്ക് കാലാകാലങ്ങളായി വളരെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. അത് മദ്രസാ വരിസംഖ്യയിലൂടെ ആ മഹല്ലിലെ ജനങ്ങൾ നൽകുന്ന പണത്തിൽ നിന്നും മറ്റുമാണ്. അവിടെയാണ് മദ്രസാ അധ്യാപകർക്ക് ശമ്പളം നൽകുവാനായി മാസം തോറും കോടികൾ സർക്കാർ പൊടിക്കുന്നു എന്ന പ്രചാരണവുമായി സംഘികൾ മുതലെടുക്കാനായി മുന്നോട്ട് വന്നത്. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായെങ്കിലും സർക്കാർ ഇപ്പോൾ അത് നിഷേധിച്ചതിന് തീർത്താൽ തീരാത്ത നന്ദിയുണ്ട്.


NB: സത്യം കുളിച്ചൊരുങ്ങി പൗഡറിട്ട് ഇറങ്ങുമ്പോഴേക്കും അസത്യം ഭൂമി രണ്ട് റൗണ്ട് വലം വെച്ചിരിക്കും.!!!